ഗ്ലോബല്‍ കെ.എം.സി.സി ആംബുലന്‍സ് സമര്‍പ്പണം ജൂണ്‍ നാലിന്

കല്‍പറ്റ: ആരോഗ്യരംഗത്ത് പരിമിതികളുടെ പാരമ്യത്തില്‍ കഴിയുന്ന വയനാട് ജില്ലക്ക് ഗ്ലോബല്‍ കെ.എം.സി.സി വയനാട് ജില്ലാ കമ്മിറ്റി നല്‍കുന്ന ഐ.സി.യു ആംബുലന്‍സ് ജൂണ്‍ നാലിന് സമര്‍പ്പിക്കും. കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമര്‍പ്പണ ചടങ്ങില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഇബ്രാഹിം ഖലീല്‍ ഹുദവി കാസര്‍ഗോഡ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാവും. ജില്ലയിലെ ജനപ്രതിനിധികളും സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിക്കും. ചടങ്ങിനോടനുബന്ധിച്ച് പ്രവാസി സംഗമവും സംഘടിപ്പിക്കുമെന്ന് ഗ്ലോബല്‍ കെ.എം.സി.സി പ്രസിഡന്റ് മജീദ് മണിയോടന്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles