![](https://keralacorrespondent.com/wp-content/uploads/2022/05/swim.jpg)
പടിഞ്ഞാറത്തറ ഗ്രീന്‍ മൗണ്ട് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കല്‍പ്പറ്റ തുര്‍ക്കി ജീവന് രക്ഷാ സേനയുടെ നേതൃത്വത്തില്‍ നീന്തല്‍ പരിശീലനം നല്കുന്നു
പടിഞ്ഞാറത്തറ: മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും, നീന്തല്‍ താരമാകുന്നതിനുമപ്പുറം സ്വയരക്ഷ നേടാന്‍ പ്രാപ്തമാക്കുക എന്ന ലക്ഷ്യവുമായി പടിഞ്ഞാറത്തറ ഗ്രീന്‍ മൗണ്ട് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്കി. കല്‍പ്പറ്റ തുര്‍ക്കി ജീവന് രക്ഷാ സേനയുടെ നേതൃത്വത്തിലാണ് പരിശീലന ക്യാമ്പ് ആരംഭിച്ചത്. ക്യാമ്പ് പ്രിന്‍സിപ്പാള്‍ നൗഷാദ് ഗസ്സാലി ഉല്‍ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ ഡോ.പി.കെ. സുനില്‍ മാസ്റ്റര്‍, ഖാലിദ് മാസ്റ്റര്‍, ആഷിഖ് വാഫി, രേഖ രാജു, ബിജിന സംസാരിച്ചു.