കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ:ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നസീമ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കെയെംതൊടി, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ വി.എസ്.സന്തോഷ്‌കുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ചന്ദ്രിക കൃഷ്ണന്‍(വികസനം), കെ.കെ.അസ്മ(ക്ഷേമകാര്യം), ജഷീര്‍ പള്ളിവയല്‍(ആരോഗ്യം-വിദ്യാഭ്യാസം), തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ പി.ജയരാജന്‍, തൊഴിലുറപ്പു പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സി.പി.ജോസഫ്, പ്രൊജക്ട് ഡയറക്ടര്‍ പി.സി.മജീദ്, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍(ജനറല്‍) വിനോദ്കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സലിം മേമന, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കുഞ്ഞൂട്ടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി.പി.ആലി, റസാഖ് കല്‍പറ്റ, വി.ഹാരിസ്, വിജയന്‍ ചെറുകര, സി.രാജന്‍, കെ.ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു. തൊഴിലുറപ്പു പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പഞ്ചായത്തുകളെയും ദേശീയ സമ്പാദ്യ പദ്ധതിയില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുകയും തുക സമാഹരിക്കുകയും ചെയ്ത സി.ഷീലയെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അബ്ദുറഹ്മാന്‍ സ്വാഗതവും സെക്രട്ടറി സിറിയക് ടി.കുര്യാക്കോസ് നന്ദിയും പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു പുറമേ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍(എല്‍.എസ്.ജി.ഡി സബ് ഡിവിഷന്‍), കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, തൊഴിലുറപ്പ് പദ്ധതി, വനിത ശിശു വികസന പദ്ധതി, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസുകളും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles