ആദിവാസി ഊരുകളില്‍ പ്രവേശനം: സര്‍ക്കുലര്‍ പിന്‍വലിക്കണം-പോരാട്ടം

കല്‍പറ്റ: ആദിവാസി ഊരുകളില്‍ പുറമേനിന്നുള്ളവരുടെ പ്രവേശനത്തിനു പട്ടികവര്‍ഗ വികസന ഉദ്യോഗസ്ഥരുടെ അനുമതി നിര്‍ബന്ധമാക്കുന്ന സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നു പോരാട്ടം സംസ്ഥാന കണ്‍വീനര്‍ പി.പി.ഷാന്റോലാല്‍ ആവശ്യപ്പെട്ടു. സര്‍ക്കുലര്‍ ഇടതുപക്ഷ സര്‍ക്കാരിനു ചേര്‍ന്നതോയെന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. ആദിവാസി മേഖലകളിലെ മനുഷ്യാവകാശ ലംഘനങ്ങളും ജീവിതദുരിതങ്ങളും പുറത്തുകൊണ്ടുവരുന്നത് മനുഷ്യാവകാശ പ്രവര്‍ത്തകരും ഗവേഷക വിദ്യാര്‍ഥികളുമൊക്കെയാണ്. അട്ടപ്പാടിയില്‍ ഉള്‍പ്പെടെ നടന്ന ശിശുമരണങ്ങള്‍ പുറത്തു വന്നതു വിവിധ സംഘടനകളുടെയും ഗവേഷണ വിദ്യാര്‍ഥികളുടെയും റിപ്പോര്‍ട്ടുകളിലൂടെയാണ്. ഇതു സര്‍ക്കാരിനു വലിയ അലോസരം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ പുറത്തുവരുന്നതും അതിന്റെ പേരിലുള്ള സമരങ്ങളും ഒഴിവാക്കുകയാണ് സര്‍ക്കുലറിലൂടെ ലക്ഷ്യമിടുന്നത്. ഊരുകളില്‍ ആരെല്ലാം വരണം, വരേണ്ട എന്നു തീരുമാനിക്കാനുള്ള അവകാശം ആദിവാസികള്‍ക്കാണ്. അവര്‍ ആരുടെയും അടിമകളല്ല. ആദിവാസികളുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്നതിനു മുഴുവന്‍ ജനാധിപത്യ ശക്തികളും ഒന്നിക്കണമെന്നു ഷാന്‍ോലാല്‍ അഭ്യര്‍ഥിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles