മേപ്പാടി ബസ്റ്റാന്റില്‍ വൃദ്ധനെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു

പരിക്കേറ്റ കുരിക്കള്‍ മുഹമ്മദ്‌

മേപ്പാടി: മേപ്പാടി ബസ്റ്റാന്റില്‍ വെച്ച് വൃദ്ധനെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു. പാലശ്ശേരി കൊലാട്ട് കുരിക്കള്‍ മുഹമ്മദ്(88)നാണ് പരിക്കേറ്റത്.
തലക്കും നെഞ്ചിനും കൈക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ വൈത്തിരി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം. രാവിലെ ടൗണിലെത്തിയ ചുമട്ട് തൊഴിലാളികളാണ് ചോരവാര്‍ന്നു നില്‍ക്കുന്ന മുഹമ്മദിനെ കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവമരമറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലന്‍സില്‍ മുഹമ്മദിനെ വൈത്തിരി ആശുപത്രിയിലേക്ക് മാറ്റി. തലക്കും കൈക്കും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ബന്ധുക്കളൊന്നുമില്ലാത്ത മുഹമ്മദ് മേപ്പാടി ബസ്റ്റാന്റിലാണ് കഴിഞ്ഞുവന്നിരുന്നത്. മേപ്പാടിയിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായി തുടരുകയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles