തേന്‍ മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം

കല്‍പറ്റ: സെന്റര്‍ ഫോര്‍ യൂത്ത് ഡെവലപ്പ്‌മെന്റ് സംസ്ഥാന ഹോര്‍ട്ടിക്കോര്‍പ്പിന്റെ സഹായത്തോടെ നടത്തിവരുന്ന തേനീച്ച വളര്‍ത്തല്‍ പദ്ധതിയിലുള്‍പ്പെടുത്തി മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്നു. തേന്‍/മെഴുക് ഉപയോഗിച്ചുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ഔഷധങ്ങള്‍, വേതനസംഹാരികള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ വിദഗ്ദ്ധര്‍ പരിശീലനം നല്‍കും. സി.വൈ.ഡിയും ഹോര്‍ട്ടിക്കോര്‍പ്പും സംയുക്തമായി സംഘടിപ്പിച്ച തേനീച്ച പരിശീലനങ്ങളില്‍ പങ്കെടുത്തവര്‍ക്കാണ് അവസരം. കണിയാമ്പറ്റ പനങ്കണ്ടിയിലും തലപ്പുഴ കമ്പമലയിലും വെച്ച് ജൂണ്‍ 13,14,15 തിയതികളിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 10ന് മുമ്പ് 9400707109 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പേര്‍ രജിസ്റ്റര്‍ ചെയേണ്ടതാണ്. പ്രവേശനം ആദ്യം പേര്‍ രജിസ്റ്റര്‍ ചെയുന്ന 40 പേര്‍ക്ക് മാത്രം.

0Shares

Leave a Reply

Your email address will not be published.

Social profiles