മരിയനാട് ഭൂസമരത്തിന് സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ ഐക്യദാര്‍ഢ്യം

പുല്‍പള്ളി: ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ ഭൂസമരം നടത്തുന്ന മരിയനാട് എസ്റ്റേറ്റില്‍ സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി. ജില്ലാ സെക്രട്ടറി കെ.വി.പ്രകാശ്, സംസ്ഥാന കമ്മിറ്റി അംഗം പി.ടി.പ്രേമാനന്ദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ആര്‍.അജയകുമാര്‍, സി.ജെ.ജോണ്‍സണ്‍, എം.കെ.ഷിബു എന്നിവരടങ്ങുന്ന സംഘമാണ് സമരഭൂമി സന്ദര്‍ശിച്ചത്. കൃഷിക്കും വാസത്തിനും യോജിച്ച ഭൂമിക്കായുള്ള ആദിവാസികളുടെ പോരാട്ടത്തിനു പാര്‍ട്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles