റോഡ് വികസനത്തിന് 145 കോടി വേണം: രാഹുല്‍ ഗാന്ധി നിതിന്‍ ഗഡ്കരിയെ കണ്ടു

കല്‍പറ്റ: സെന്‍ട്രല്‍ റോഡ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടില്‍ (സി.ആര്‍.ഐ.എഫ്) ഉള്‍പ്പെട്ട റോഡുകളുടെ വികസനത്തിന് 145 കോടി എത്രയും വേഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം. പി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി. സി.ആര്‍.ഐ.എഫില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ 15 പ്രധാന റോഡുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ലിസ്റ്റ് പൊതുമരാമത്ത് വകുപ്പിന് 2021 ഒക്ടോബര്‍ മാസം 11ന് നല്‍കിയിരുന്നു. വകുപ്പിന്റെ പരിശോധനകള്‍ക്ക് ശേഷം 2022 മാര്‍ച്ച് 29ന് കേന്ദ്ര ഗതാഗത വകുപ്പിന് സമര്‍പ്പിച്ച റോഡുകളുടെ ആകെ പദ്ധതി തുക 145 കോടി രൂപയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി എം.പി വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ റോഡുകള്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി. കേരളത്തിലെ ഏക ആസ്പിരേഷണല്‍ ജില്ലയായ വയനാടിന്റെ പ്രത്യേക ഭൂപ്രകൃതി കാരണം അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അടക്കം ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്നും ഈ റോഡുകള്‍ വയനാടിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും ഈ റോഡുകള്‍ക്കുള്ള തുക എത്രയുംപെട്ടെന്ന് അനുവദിക്കണമെന്നും രാഹുല്‍ ഗാന്ധി എം പി ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles