പരിസ്ഥിതി ലോല മേഖല: കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് എല്‍.ഡി.എഫ്

കല്‍പറ്റ: സംരക്ഷിത വന മേഖലകള്‍ക്ക് ചുറ്റും ഒരു കീലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി വിധി മറിക്കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെടു. രാജ്യത്തെ ഏറ്റവും കൂടുതല്‍ വന വീസ്തൃതിയുള്ള ജില്ലയാണ് വയനാട്, ജില്ലയുടെ 40 ശതമാനം വനമാണ്. വനത്തോട് അടുത്ത് കിടക്കുന്ന പ്രദേശങ്ങളാണ് ജില്ലയില്‍ ഏറെയും, ഈ വിധി വീട് ഉള്‍പ്പെടെയുള്ള ചെറു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വരെ തടസ്സമായി മാറും, കൂടാതെ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥ ജില്ലയില്‍ വരും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി നടപ്പിലാക്കന്‍ സധിച്ചിട്ടില്ല, ഇത് കാരണം നിരവധി ആദിവാസി ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ കാടിനകത്ത് താമസിക്കുന്നുണ്ട് ഇവരെയും ഇത് പ്രതികൂലമായി ബാധിക്കും. ജില്ലയിലെ കൃഷി, ടൂറിസം, വ്യവസായം എിങ്ങനെ എല്ലാ മേഖലയെയും സാരമായി ബാധിക്കും. വിധിയില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ജനങ്ങളുടെ ആശങ്ക അകറ്റുവാനും അടിയന്തിര നടപടികള്‍ സ്വീകരിക്കുവനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറക്കണം. ഈ ആവശ്യമുന്നയിച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ജൂണ്‍ 12ന് ബത്തേരിയില്‍ മനുഷ്യമതിലും സമര പ്രഖ്യപാന സമ്മേളനവും സംഘടിപ്പിക്കും. പ്രതിഷേധ പരിപാടിയില്‍ മുഴുവന്‍ ബഹുജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാവണമെന്ന് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
ജനങ്ങളുടെ തല്‍പര്യം സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്തവനയും എല്‍.ഡി.എഫ് ഗവണ്‍മെന്റ് സ്വീകരിക്കുന്ന നിലപാടും ജനങ്ങളുടെ ആശങ്ക അകറ്റുന്നതും സ്വാഗതര്‍ഹാമാണെും എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗത്തില്‍ സി.എം. ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ശശീന്ദ്രന്‍, വിജയന്‍ ചെറുകര, കെ.ജെ.ദേവസ്യ, കെ.കെ.ഹംസ, സണ്ണിമാത്യു, കൂര്യക്കോസ് മുള്ളന്‍മട, രഞ്ജിത്ത്, മുഹമ്മദ് പഞ്ചാര, വി.വി.ബേബി, കെ.റഫീഖ് എന്നിവര്‍ സംസാരിച്ചു

0Shares

Leave a Reply

Your email address will not be published.

Social profiles