ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥീ സംഗമം വിജയിപ്പിക്കും

എസ്.എം.എഫ് സംസ്ഥാന ജോ.സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.സി ഇബ്‌റാഹിം ഹാജിയെ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി ആദരിക്കുന്നു

കല്‍പറ്റ: ഈ മാസം 14ന് മുട്ടില്‍ ഡബ്ലു.എം.ഒ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സാരഥീ സംഗമം വിജയിപ്പിക്കാന്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പരിപാടി വിജയമാക്കുന്നതിന് വിപുലമായ പദ്ധതികള്‍ യോഗം ആവിഷ്‌കരിച്ചു. പ്രസിഡന്റ് പി. സൈനുല്‍ ആബിദ് ദാരിമി അദ്ധ്യക്ഷത വഹിച്ചു. എസ്.എം.എഫ് സംസ്ഥാന ജോ. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.സി ഇബ്‌റാഹിം ഹാജിയെ ചടങ്ങില്‍ അനുമോദിച്ചു. ആബിദ് ദാരിമി, കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഇബ്‌റാഹിം ഹാജിയെ ഷാളണിയിച്ചു. ഹാരിസ് ബാഖവി കമ്പളക്കാട്, ഹാഷിം ദാരിമി തരുവണ, സാജിദ് മൗലവി പൊഴുതന, അബൂബക്കര്‍ റഹ്‌മാനി മേപ്പാടി, അശ്‌റഫ് ദാരിമി മീനങ്ങാടി , അബൂബക്കര്‍ മൗലവി മുട്ടില്‍, ഷഫീഖ് ഫൈസി മേപ്പാടി, മുനീര്‍ ദാരിമി പള്ളിക്കല്‍ , ശിഹാബ് ഫൈസി റിപ്പണ്‍, ഖാദര്‍ ഫൈസി ചീരാല്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അശ്‌റഫ് ഫൈസി പനമരം സ്വാഗതവും എം.കെ ഇബ്‌റാഹിം മൗലവി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles