കാട്ടാനക്കൂട്ടം റോഡരികില്‍; ഭീതിയില്‍ യാത്രക്കാര്‍

മുതുമല കാര്‍ഗുഡി ഭാഗത്ത് റോഡില്‍ തമ്പടിച്ച കാട്ടാനക്കൂട്ടം

ഗൂഡല്ലൂര്‍: കാട്ടാനക്കൂട്ടം റോഡരികില്‍ തമ്പടിക്കുന്നത് പതിവായതോടെ യാത്രക്കാര്‍ ഭീതിയില്‍. ഊട്ടി – മൈസൂര്‍ ദേശീയപാതയിലെ മുതുമല, കാര്‍ഗുഡി ഭാഗത്താണ് കാട്ടാനകള്‍ കൂട്ടമായി റോഡരികില്‍ തമ്പടിക്കുന്നത്. ഇത് ബൈക്ക് ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങളില്‍ പോകുന്നവര്‍ക്ക് ഭീഷണിയാവുകയാണ്. മുതുമല, മസിനഗുഡി, ഊട്ടി, ബന്ദിപ്പൂര്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നവരും മറ്റു യാത്രക്കാരുമടക്കം ദിനേന ആയിരക്കണക്കിന് പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. സാധാരണ കൂട്ടമായി എത്തി ഉടനെ ഉള്‍വനത്തിലേക്ക് പോകാറാണ് കാട്ടാനക്കൂട്ടങ്ങള്‍. എന്നാല്‍ രണ്ടുമൂന്നു ദിവസമായി കാട്ടാനക്കൂട്ടം ഈ ഭാഗങ്ങളില്‍ തുടര്‍ച്ചയായി റോഡ് സൈഡില്‍ നില്‍ക്കുന്നതാണ് ആശങ്ക പരത്തുന്നത്. യാത്രക്കാര്‍ക്ക് വനംവകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles