പ്രവാചക നിന്ദ: സര്‍ക്കാര്‍ നിലപാട് ധിക്കാരം- ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

എസ്.എം.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.സി.ഇബ്രാഹിം ഹാജിയെ ആബിദ് ദാരിമി, കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഷാള്‍ അണിയിക്കുന്നു.

ല്‍പറ്റ: പ്രവാചക നിന്ദയുടെ പേരില്‍ രാജ്യം മാപ്പുപറയേണ്ടതില്ലെന്നും അറബ് രാജ്യങ്ങളുടെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് ധിക്കാരവും രാജ്യത്തിന്റെ പാരമ്പര്യത്തിനും യശസ്സിനും പോറലേല്‍പ്പിക്കുന്നതുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വയനാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഒരു പ്രബല സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും അടിക്കടി നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഭരണകര്‍ത്താക്കള്‍ തന്നെയാണെന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് യോഗം വിലയിരുത്തി. ഈ മാസം 14ന് മുട്ടില്‍ ഡബ്ലു.എം.ഒ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സാരഥീസംഗമം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. എസ്.എം.എഫ് സംസ്ഥാന ജോയിന്റ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.സി.ഇബ്രാഹിം ഹാജിയെ അനുമോദിച്ചു. ആബിദ് ദാരിമി, കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഇബ്രാഹിം ഹാജിയെ ഷാള്‍ അണിയിച്ചു.
പ്രസിഡന്റ് പി.സൈനുല്‍ ആബിദ് ദാരിമി അധ്യക്ഷത വഹിച്ചു. ഹാരിസ് ബാഖവി കമ്പളക്കാട്, ഹാഷിം ദാരിമി തരുവണ, സാജിദ് മൗലവി പൊഴുതന, അബൂബക്കര്‍ റഹ്‌മാനി മേപ്പാടി, അഷ്‌റഫ് ദാരിമി മീനങ്ങാടി, അബൂബക്കര്‍ മൗലവി മുട്ടില്‍, ഷഫീഖ് ഫൈസി മേപ്പാടി, മുനീര്‍ ദാരിമി പള്ളിക്കല്‍, ഷിഹാബ് ഫൈസി റിപ്പണ്‍, ഖാദര്‍ ഫൈസി ചീരാല്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് ഫൈസി പനമരം സ്വാഗതവും എം.കെ.ഇബ്രാഹിം മൗലവി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles