ഇഞ്ചി വിലക്കുറവ് കര്‍ഷകരെ വിഷമത്തിലാക്കി

വൈത്തിരി: ഇഞ്ചിയുടെ വിലക്കുറവ് കര്‍ഷകരെ ദുരിതത്തിലാക്കി. ബാങ്കുകളില്‍നിന്നും മറ്റും വായ്പയെടുത്ത് ഏക്കര്‍ കണക്കിന് സ്ഥലത്തു കൃഷിയിറക്കിയ കര്‍ഷകരാണ് ഏറെ വിഷമത്തില്‍. ഹ്രസ്വ, ദീര്‍ഘകാല വിളകളില്‍ പലതിനും വിപണിയില്‍ മെച്ചപ്പെട്ട വില കിടുന്നില്ല. ഈ സാഹചര്യം കൃഷിക്കാരുെട ദൈനംദിന ജീവിതത്തെ ബാധിക്കുകയാണ്. ഒരു ചാക്ക് ഇഞ്ചിക്ക്(60 കിലോഗ്രാം)നിലവില്‍ 900-1,000 രൂപയാണ് വില. കഴിഞ്ഞ ഫെബ്രുവരിയില്‍ വൈത്തിരിയില്‍ ഇഞ്ചി ചാക്കിനു 1,200 രൂപ വില ലഭിച്ചിരുന്നു.പിന്നീടിത് 800 രൂപയിലേക്കു കൂപ്പുകുത്തി. അടുത്ത കാലത്താണ് നേരിയ വര്‍ധന ഉണ്ടായത്. ഓരോ വര്‍ഷവും വിപണിയില്‍ ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍ ഇഞ്ചിക്കൃഷി ഇറക്കുന്നത്.
റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്.

0Shares

Leave a Reply

Your email address will not be published.

Social profiles