കല്‍പറ്റ സി.ഐയ്ക്കു യാത്രയയപ്പ് നല്‍കി

കോഴിക്കോട് റൂറല്‍ ഡിവൈ.എസ്.പിയായി സ്ഥലംമാറ്റമായ കല്‍പറ്റ സി.ഐ പി.പ്രമോദിന് മുണ്ടേരി ജി.വി.എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ നല്‍കിയ യാത്രയയപ്പില്‍ നഗരസഭ ചെയര്‍മാന്‍ കേയെംതൊടി മുജീബ് മെമന്റോ നല്‍കുന്നു.

കല്‍പറ്റ: സ്ഥാനക്കയറ്റത്തോടെ കോഴിക്കോട് റൂറല്‍ ഡിവൈ.എസ്.പിയായി സ്ഥലംമാറ്റം ലഭിച്ച കല്‍പറ്റ സി.ഐ പി.പ്രമോദിനു മുണ്ടേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്‍് പോലീസ് കാഡറ്റ് യൂനിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കേയെംതൊടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എം.കെ.ഷിബു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.ടി.സജീവന്‍, ഹെഡ്മാസ്റ്റര്‍ എം.പവിത്രന്‍, എസ്.പി.സി ഓഫീസര്‍ സജി ആന്റോ, സ്റ്റാഫ് സെക്രട്ടറി എം.വിശാല, എ.വനജ, എസ്.പി.സി ഗാര്‍ഡിയന്‍ പ്രസിഡന്റ് ബഷീര്‍, മുസ്തഫ, കേഡറ്റുകള്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles