അപകടരഹിത അധ്യയനവര്‍ഷം: ഡ്രൈവര്‍മാര്‍ക്കു പരിശീലനം നല്‍കി

മോട്ടോര്‍ വാഹന വകുപ്പ് കല്‍പറ്റയില്‍ സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിശീലനത്തില്‍ എം.വി.ഐ വി.ഉമ്മര്‍ ക്ലാസെടുക്കുന്നു.

കല്‍പറ്റ: അപകടരഹിത അധ്യയന വര്‍ഷം പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ബസുകളിലെയും വിദ്യാലയങ്ങളിലേക്കു കൊണ്ടുവരികയും കൊണ്ടുപോകുകയും ചെയ്യുന്ന മറ്റു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്കു മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. റോഡു സുരക്ഷയും അപകടരഹിത യാത്രയും, ട്രോമ കെയര്‍, ബി.എല്‍.എസ് എന്നിവയിലായിരുന്നു പരിശീലനം.
ആര്‍.ടി ഓഫീസ് ട്രെയിനിംഗ് ഹാളില്‍ നടത്തിയ പരിശീലനത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ഉമ്മര്‍ ക്ലാസെടുത്തു. പി. കുഞ്ഞിമുഹമ്മദ് മേപ്പാടി, മനോജ് പനമരം, സുരേന്ദ്രന്‍ കല്‍പറ്റ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles