അഭിഭാഷകന്റ ആത്മഹത്യ; മാനന്തവാടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപരോധം 13ന്

മാനന്തവാടി: ഇടതു കര്‍ഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ 13നു സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനന്തവാടി ശാഖ ഉപരോധിക്കും. ജപ്തി ഭീഷണിയെത്തുടര്‍ന്നു പുല്‍പള്ളി ഇരുളത്തെ അഭിഭാഷകന്‍ ടോമി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നു കര്‍ഷക സംഘടനാനേതാക്കളുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് മേധാവികള്‍ ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കണമെന്നു ആവശ്യപ്പെട്ടാണ് സമരം. സമരം വിജയിപ്പിക്കാന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു.
കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം.വര്‍ക്കി മാസ്റ്റര്‍ ഉദ്ഘാടനം ചയ്തു. കിസാന്‍സഭ നേതാവ് വി.കെ.ശശിധരന്‍ അധ്യക്ഷത വഹിച്ചു. പി. ടി.ബിജു, എന്‍.എം.ആന്റണി, സണ്ണി ജോര്‍ജ്, കെ.പി.ശശീധരന്‍, ലോകനാഥന്‍, ടി.കെ.പുഷ്പന്‍, സി.കെ.ശങ്കരന്‍, കെ.പി.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles