വിദ്യാലയങ്ങള്‍ക്കു ഫണ്ട്: ടി.സിദ്ദീഖ് എം.എല്‍.എ നിവേദനം നല്‍കി

പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്കു ടി.സിദ്ദീഖ് എം.എല്‍.എ നിവേദനം നല്‍കുന്നു.

കല്‍പറ്റ : നിയോജകമണ്ഡലത്തില്‍ പ്രകൃതി ദുരന്തം ബാധിച്ചതും മാറ്റി സ്ഥാപിക്കേണ്ടതുമായ സ്‌കൂളുകള്‍ക്കു കെട്ടിടം പണിയുന്നതിനും ഫണ്ട് അനുവദിക്കണമെന്നു ആവശ്യപ്പെട്ടു ടി.സിദ്ദീഖ് എം.എല്‍.എ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ച് നിവേദനം നല്‍കി. 2019ലെ പ്രകൃതിദുരന്തത്തില്‍ പുത്തുമല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നു. കുറിച്യര്‍മല സ്‌കൂളിനുമേല്‍ മണ്ണിടിഞ്ഞു. പുത്തുമല സ്‌കൂള്‍ എലവയലിലെ അങ്കണവാടിയിലും കുറിച്യര്‍മല സ്‌കൂള്‍ സമീപത്തെ മദ്രസ കെട്ടിടത്തിലുമാണ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്. എരുമക്കൊല്ലി ജി.യു.പി സ്‌കൂള്‍ രൂക്ഷമായ വന്യജീവി ശല്യത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഈ വിദ്യാലയത്തിനു കെട്ടിടം പണിയേണ്ടതുണ്ട്. തോട്ടം തൊഴിലാളികളുടെയും കര്‍ഷകരുടെയും ഗോത്രവിഭാഗത്തില്‍പ്പെടുന്നവരുടെയും മക്കള്‍ പഠിക്കുന്നതാണ് മൂന്നു വിദ്യാലയങ്ങളെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

0Shares

Leave a Reply

Your email address will not be published.

Social profiles