‘രാഹുല്‍ഗാന്ധിയുടെ നിലപാട് അപക്വം’

കല്‍പറ്റ: സംരക്ഷിത വനങ്ങള്‍ക്കു ചുറ്റുമുള്ള ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി എം.പിയുടെ നിലപാട് ബാലിശവും അപക്വവുമാണെന്ന് എല്‍.ഡി.എഫ് വയനാട് ജില്ലാ കമ്മിറ്റി പ്രസ്താനയില്‍ പറഞ്ഞു. ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ എം.പിയുടെ നിലപാട് ജില്ലയ്ക്കു തിരിച്ചടിയാകും. ആയിരക്കണക്കിനാളുകളെ ബാധിക്കുന്നതാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഈ യാഥാര്‍ഥ്യം എം.പി ഇനിയും മനസ്സിലാക്കിയിട്ടില്ല. വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തിയില്‍നിന്നു ഒരു കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം വരുമ്പോള്‍ പലതരത്തിലാണ് ജനങ്ങളെ ബാധിക്കുക. ടൗണുകളുടെ വികസനം മുരടിക്കും. ടൂറിസം, വ്യവസായ മേഖലകള്‍ തകരും. ഇതിന് പരിഹാരം കാണേണ്ടത് സുപ്രീം കോടതിയിലാണ്. ഇതില്‍ സുപ്രധാന പങ്ക് വഹിക്കാനുള്ളത് കേന്ദ്ര സര്‍ക്കാരിനാണ്. പുതിയ നിയമ നിര്‍മാണം അടക്കം കേന്ദ്രം നടത്തണം. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ നില്‍ക്കുന്നതല്ല വിഷയം.
സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പൂജ്യം ബഫര്‍സോണ്‍ എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്. കേന്ദ്ര സര്‍ക്കാരിനെ ഇക്കാര്യം നേരത്തെ അറിയിച്ചതാണ്. എന്നാല്‍ പരിഗണിക്കാന്‍ പോലും തയാറായില്ല. ഏറ്റവുമൊടുവില്‍ എംപവേര്‍ഡ് കമ്മിറ്റി മുമ്പാകെയും ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് രാഹുല്‍ഗാന്ധിയെ പോലുള്ള ഒരാള്‍ പറയുന്നത് ദൗര്‍ഭാഗ്യകരമാണ്. പദവിയും സ്വാധീനവും ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലവുത്തുകയാണ് വേണ്ടതെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles