വനിതാ വികസന കോര്‍പറേഷന്‍ വയനാട് ഓഫീസ് ഉദ്ഘാടനം 13ന്

കല്‍പറ്റ: വനിതാ വികസന കോര്‍പറേഷന്റെ വയനാട് ജില്ലാ ഓഫീസ് മാനന്തവാടി എരുമതെരുവിലെ ഡബ്ല്യു.എസ്.എസ്. ഹാളില്‍ ജൂണ്‍ 13ന് രാവിലെ 9.30ന് ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി.റോസക്കുട്ടി അധ്യക്ഷത വഹിക്കും. സ്വയംതൊഴില്‍ വായ്പാവിതരണം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യും. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ.രത്നവല്ലി മികച്ച സംരംഭകരെ ആദരിക്കും. കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.സി.ബിന്ദു, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles