ഷിന്റോ ജോസഫിനും കെ.ആര്‍.അനൂപിനും മാധ്യമ പുരസ്‌കാരം

ഷിന്റോ ജോസഫ്, കെ.ആര്‍.അനൂപ്

കല്‍പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ പ്രഥമ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍
മലയാള മനോരമ വയനാട് ബ്യൂറോ ചീഫ് ഷിന്റോ ജോസഫിനും ദൃശ്യ മാധ്യമ വിഭാഗത്തില്‍ കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.ആര്‍.അനൂപിനുമാണ് പുരസ്‌കാരം. ഷിന്റോ ജോസഫിനെ കണ്ണീരൊഴുകുന്ന കബനി’ പരമ്പരയും അനൂപിനെ
കേണികളുമായി ഗോത്രവിഭാഗങ്ങള്‍ക്കു സാംസ്‌കാരിക ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുമാണ് പുരസ്‌കാരത്തിനു അര്‍ഹരാക്കിയത്.
10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ 23ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമ്മേളനത്തില്‍ സമ്മാനിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles