കാസബ്ലാങ്ക ഫിലിം ഫാക്ടറി അവാര്‍ഡ്‌സ്: എസ്.പി.സോംതോവ് മികച്ച നടന്‍

കല്‍പറ്റ:കാസബ്ലാങ്ക ഫിലിം ഫാക്ടറി അവാര്‍ഡ്‌സിന്റെ ആദ്യ സീസണിലെ വിജയികളെ പ്രഖ്യാപിച്ചു. പോള്‍ സ്പറിയര്‍ സംവിധാനം ചെയ്ത തായ് ചിത്രം ‘ദ മാസ്‌ട്രോ’ യ്ക്കാണ് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം. ഇതേ ചിത്രത്തിലെ അഭിനയത്തിന് അമേരിക്കന്‍ സംഗീത സംവിധായകനുമായ എസ്.പി. സോംതോവ് മികച്ച നടനുള്ള അവാര്‍ഡ് നേടി. ‘ദ മാസ്‌ട്രോ’യുടെ നിര്‍മാതാവും സോംതോവാണ്. ‘ആഫ്റ്റര്‍ ദ നൈറ്റ് വിത്ത് വലേരി’ എന്ന ഹംഗേറിയന്‍ ചിത്രത്തിലെ പ്രകടനത്തിന് ഹോളിവുഡ് നടി ലോറെലി ലിങ്ക്‌ലേറ്റര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി.

എസ്.പി. സോംതോവ്


ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി കാസബ്ലാങ്ക ഫിലിം ഫാക്ടറി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരങ്ങള്‍. ഓണ്‍ലൈനിലാണ് ചിത്രങ്ങള്‍ അവാര്‍ഡിനു മത്സരിച്ചത്. 11 രാജ്യങ്ങളില്‍നിന്നായി
26 ചിത്രങ്ങള്‍ അവസാന റൗണ്ടിലെത്തി. ചലച്ചിത്ര സംവിധായകനും വയനാട് തരിയോട് സ്വദേശിയുമായ നിര്‍മല്‍ ബേബി വര്‍ഗീസ് ഡയറക്ടറായ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. കാസബ്ലാങ്ക ഫിലിം ഫാക്ടറി സ്ഥാപകനുമാണ് നിര്‍മല്‍ ബേബി വര്‍ഗീസ്.
ജോസഫ് ഗല്ലായി സംവിധാനം ചെയ്ത ‘ഐ ഹിയര്‍ ദ ട്രീസ് വിസ്പറിംഗ്’ എന്ന ഹംഗേറിയന്‍ ചിത്രത്തിലെ അഭിനയത്തിലൂടെ ലാറി ഹാങ്കിന്‍ മികച്ച സഹനടനായി. ഇതേചിത്രത്തില്‍ വേഷമിട്ട അനിത ടോത്താണ് മികച്ച സഹനടി. മികച്ച പരീക്ഷണ ഫീച്ചര്‍ ഫിലം, മികച്ച ഛായാഗ്രഹണം, മികച്ച ട്രെയിലര്‍, മികച്ച പോസ്റ്റര്‍ എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങളും ഈ ചിത്രം സ്വന്തമാക്കി.
‘ഐ നോ സംതിംഗ് ഹാപ്പന്‍ഡ്’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ബ്രിട്ടീഷ് നടി സിയാന്‍ റീവ്‌സ് സംവിധാനത്തിനു പ്രത്യേക ജൂറി അവാര്‍ഡ് നേടി. ദിമിത്രി ഫ്രോലോവ് സംവിധാനം ചെയ്ത റഷ്യന്‍ ചിത്രം ‘ക്ലൗണറി’ പ്രത്യേക ഫെസ്റ്റിവല്‍ പരാമര്‍ശം കരസ്ഥമാക്കി. ഇതേ ചിത്രത്തിലെ അഭിനയത്തിന് നതാലിയ സുര്‍കോവ അഭിനയത്തിനുള്ള ജൂറി അവാര്‍ഡിന് അര്‍ഹയായി.

ലോറെലി ലിങ്ക്‌ലേറ്റര്‍


ജേസണ്‍ പിറ്റിന്റെ ‘മാസ്‌ക്വെറേഡ്'(യു.എസ്) മികച്ച ഹ്രസ്വചിത്രം, മികച്ച ഹ്രസ്വചിത്ര സംവിധായകന്‍, മികച്ച മികച്ച ഹ്രസ്വചിത്ര നടി, മികച്ച ഒറിജിനല്‍ സ്‌കോര്‍, മികച്ച മേക്കപ്പ്, മികച്ച വിഎഫ്എക്‌സ്. എന്നിങ്ങനെ ആറു അവാര്‍ഡുകള്‍ നേടി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നിര്‍മിച്ച് ജി.സുകന്യ സംവിധാനം ചെയ്ത ഇന്ത്യന്‍ ഡോക്യുമെന്ററി ‘കേണി’യാണ് മികച്ച ഫീച്ചര്‍ ഡോക്യുമെന്ററി. സുകന്യക്കാണ് മികച്ച ഡോക്യുമെന്ററി സംവിധായികയ്ക്കുള്ള പുരസ്‌കാരം. ടോണി ഹിക്‌സന്റെ ‘ഷീ ഹി ഇറ്റ്’ (യു.കെ) മികച്ച ഹ്രസ്വ ഡോക്യുമെന്ററിയായി. അലക്‌സ് ട്വെഡില്‍ സംവിധാനം ചെയ്ത ബ്രിട്ടീഷ് ഡോക്യുമെന്ററി ‘ദ ഫോര്‍ഗോട്ടന്‍ ചില്‍ഡ്രന്‍ ഓഫ് കോംഗോ’മികച്ച സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചിത്രമായി കെരഞ്ഞെടുക്കപ്പെട്ടു.
ടോം ജോണ്‍സ് സംവിധാനത്തില്‍ ഫ്രൈഡേ ക്യാന്‍ഡോ നിര്‍മിച്ച ടാന്‍സാനിയയില്‍നിന്നുള്ള ‘മാറ്റേക്ക’ മികച്ച ഫീച്ചര്‍ ഫിലിം സംവിധായകന്‍, ഫീച്ചര്‍ ഫിലിമിലെ മികച്ച നിര്‍മാതാവ്, മികച്ച കലാസംവിധാനം എന്നീ അവാര്‍ഡുകള്‍ നേടി. ലീ ഡി ബാര്‍ണ്‍സ് സംവിധാനം ചെയ്ത ‘വെയര്‍ ദ നോയ്‌സ് എന്‍ഡ്‌സ്’ (യു.കെ) ഷോര്‍ട്ട് ഫിലിമിലെ മികച്ച നിര്‍മാതാവ്, മികച്ച സൗണ്ട് ഡിസൈനര്‍, പ്രത്യേക സംവിധാന പരാമര്‍ശം എന്നീ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. ‘പോയിസണ്‍’ (യു.എസ്) എന്ന ചിത്രത്തിലെ പ്രകടനത്തിന് കോറി ഡേവിസ് ഷോര്‍ട്ട് ഫിലിമിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പിംഗ് ഫണ്‍ (യു.എസ്) എന്ന ചിത്രത്തിലൂടെ തോമസ് ബര്‍ക്ക് മികച്ച എഡിറ്ററായി.
സിയാവോ എന്‍ ക്വിന്‍ സംവിധാനം ചെയ്ത ചൈനീസ് ചിത്രം ‘കൈറ്റ്’നെ മികച്ച പരീക്ഷണാത്മക ഹ്രസ്വ ചിത്രമായി തെരഞ്ഞെടുത്തു. കെന്‍ യോഫെ, എലന്‍ വെയ്‌സ്‌ബെര്‍ഗ്, ജോണ്‍ വോ എന്നിവരുടെ ‘ജസ്റ്റിന്‍ ആന്‍ഡ് ദി വെര്‍ലൂബി’ (യു.എസ്) മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം നേടി. കറ്റാര്‍സിന ആഡമസ് സംവിധാനം ചെയ്ത ‘സ്‌കെലിറ്റണ്‍'(യു.കെ) ആണ് മികച്ച മൈക്രോ ഷോര്‍ട്ട് ഫിലിം. സെര്‍ജിയോ ലൂയിസ് ബൗസ ജൂണിയറിന്റെ ‘ജൂലിയന്‍ ആന്‍ഡ് ദി പര്‍പ്പിള്‍ മൂണ്‍'(യു.എസ്) മികച്ച സ്‌റ്റോപ്പ് മോഷന്‍ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. അലക്‌സാണ്ടര്‍ മാക്‌സ്‌വെല്‍ ആദം സംവിധാനം ചെയ്ത ‘വൈറല്‍’ (യു.എസ്) ആണ് മികച്ച വിദ്യാര്‍ഥി ചിത്രം.

ലാറി ഹാങ്കിന്‍


‘ദ ഗെയിം ദ ഡൗട്ട്’, ‘ലോണ്‍ലി സീസണ്‍’ എന്നീ ഇറാനിയന്‍ ചിത്രങ്ങളിലൂടെ ഹമീദ് റെസ മഹമൂദി മെഹ്‌രിസി ജൂറിയുടെ പ്രത്യേക സംവിധാന പുരസ്‌കാരം നേടി. ‘മീറ്റിംഗ്'(യു.കെ) എന്ന ചിത്രത്തിന് ഹാരി മാര്‍ഡ്‌ലിന്‍, ‘സക്കൊര്‍ ഫോര്‍ലോണ്‍'(യു.എസ്) എന്ന ചിത്രത്തിന് കാന്‍ഡീസ് കാത്‌ലീന്‍ സിംബിള്‍മാന്‍, ‘അണ്ടര്‍ ടെന്‍ഷന്‍’ (ഫ്രാന്‍സ്) എന്ന ചിത്രത്തിന് മിറെയ്‌ലെ ഫിവെറ്റ് എന്നിവര്‍ സംവിധാനത്തിനു പ്രത്യേക പരാമര്‍ശം നേടി. കെന്‍ യോഫ്, എലന്‍ വെയ്‌സ്‌ബെര്‍ഗ്, ജോണ്‍ വോ എന്നിവര്‍ക്കു ‘ജസ്റ്റിന്‍ ആന്‍ഡ് ദി വെര്‍ലൂബി’ എന്ന ചിത്രത്തിലുടെ സംവിധാനത്തിനു പ്രത്യേക പരാമര്‍ശം ലഭിച്ചു. ‘പോലീസ് ക്രൈംസ്’ (ഫിന്‍ലാന്‍ഡ്) എന്ന ചിത്രത്തിന് സംവിധായകന്‍ ജാനെ പിപ്പോണന്‍ ഡോക്യുമെന്ററിയിലെ പ്രത്യേക പരാമര്‍ശം നേടി. ‘ദ കോണ്‍ഫാബ്’ (യു.എസ്)എന്ന ചിത്രത്തിലെ അഭിനയത്തിന് എഡ്‌വേലയ്ക്ക് അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. ‘സബ്രിന വാരിയര്‍'(യു.എസ്) എന്ന ചിത്രത്തിലൂടെ മെര്‍ലിന്‍ ഓക്ക്‌ലി സൗണ്ട് ഡിസൈനില്‍ പ്രത്യേക പരാമര്‍ശം നേടി.

0Shares

Leave a Reply

Your email address will not be published.

Social profiles