സബ് ജൂണിയര്‍, ജൂണിയര്‍ ജില്ലാ ഫുട്‌ബോള്‍ ടീം സെലക്ഷന്‍ ട്രയല്‍സ് നടത്തി

Read Time:1 Minute, 27 Second

കല്‍പ്പറ്റ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സബ് ജൂണിയര്‍, ജൂണിയര്‍ ജില്ലാ ഫുട്‌ബോള്‍ ടീം സെലക്ഷന്‍ ട്രയല്‍സില്‍നിന്ന്.

കല്‍പ്പറ്റ: സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സബ് ജൂണിയര്‍, ജൂണിയര്‍ ജില്ലാ ഫുട്‌ബോള്‍ ടീം സെലക്ഷന്‍ ട്രയല്‍സ് നടത്തി. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ സ്റ്റേഡിയത്തില്‍ ട്രയല്‍സ്.
താലൂക്കുതലത്തില്‍ സെലക്ഷന്‍ നല്‍കിയ 30 വീതം കളിക്കാര്‍ക്ക് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പരിശീലനം നല്‍കിയിരുന്നു. ഇവരാണ് ജില്ലാ ടീം സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്തത്.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്‌ബോള്‍ അസോസിയഷന്‍ പ്രസിഡന്റ് കെ. റഫീഖ് അധ്യക്ഷത വഹിച്ചു. കെ.ആര്‍. സജീവ്, നിശാന്ത് മാത്യു, ഷഫീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബിനു തോമസ് സ്വാഗതവും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം വി. സിറാജ് നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles