ബിഷപ് ഡോ.ജോസഫ് മാര്‍ തോമസിന്റെ സപ്തതി ആഘോഷിച്ചു

സപ്തതി ആഘോഷിക്കുന്ന ബത്തേരി ബിഷപ് ഡോ.ജോസഫ് മാര്‍ തോമസിന് കര്‍ഷക മിത്രം മാനേജിംഗ് ഡയറക്ടര്‍ പി.എം. ജോയി ഉപഹാരം സമര്‍പ്പിക്കുന്നു.

സുല്‍ത്താന്‍ബത്തേരി: മലങ്കര കത്തോലിക്കാ സഭ ബത്തേരി ബിഷപും കെസിബിസി സെക്രട്ടറി ജനറലുമായ ഡോ.ജോസഫ് മാര്‍ തോമസിന്റെ സപ്തതി കര്‍ഷകമിത്രം ഫാര്‍മേഴ്‌സ് കമ്പനിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. കര്‍ഷകമിത്രം ചെയര്‍മാന്‍ ഡോ.പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ പി.എം. ജോയി ബിഷപിനെ പൊന്നാട അണിയിച്ച് ഉപഹാരം സമര്‍പ്പിച്ചു. വി.പി. വര്‍ക്കി, കാദര്‍ പട്ടാമ്പി, വിഷ്ണു വേണുഗോപാല്‍, അഡ്വ.ടി.എം. റഷീദ്, ഫാ.വിന്‍സന്റ് പുതുശേരി, പ്രഫ.താര ഫിലിപ്പ്, വി.എം. വര്‍ഗീസ്, വത്സ ചാക്കോ, ഉമര്‍ ഹാജി, ഇ.സി. അനീഷ്‌കുമാര്‍ ചീരാല്‍, മാടായി ലത്തീഫ്, എം.കെ. ബാലന്‍, സുരേന്ദ്രന്‍ മണിച്ചറ, ബിച്ചാരത്തു കുഞ്ഞിരാമന്‍, ബിജു പൂളക്കര, പി.വി. ശ്രീധരന്‍, കെ.സി. എല്‍ദോ, സുന്ദര്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു. സപ്തതി വര്‍ഷത്തില്‍ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നു ബിഷപ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles