ദുരന്തനിവാരണം: ചാര്‍ജ്ജ് ഓഫീസര്‍മാരെ നിയമിച്ചു

കല്‍പറ്റ: ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് തലങ്ങളില്‍ ചാര്‍ജ്ജ് ഓഫീസര്‍മാരെ നിയോഗിച്ചു. വൈത്തിരി താലൂക്ക് എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ (8547616025), മാനന്തവാടി എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ (8547616022), സുല്‍ത്താന്‍ ബത്തേരി സ്പെഷ്യല്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ (9495041023) എന്നിവരെയാണ് ചാര്‍ജ്ജ് ഓഫീസര്‍മാരായി നിയമിച്ചത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള ഒഴിപ്പിക്കല്‍, രക്ഷാപ്രവര്‍ത്തനം, ക്യാമ്പുകളുടെ പ്രവര്‍ത്തനം തുടങ്ങിയവ ചാര്‍ജ്ജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles