പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ വ്യത്യസ്തത തീര്‍ത്ത് ആയുര്‍സൗഖ്യം

ആയുര്‍സൗഖ്യം കാമ്പയിനില്‍ തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂന നവീന്‍ മരുന്ന് വിതരണം ഉദ്ഘാടനം ചെയ്യുന്നു

ചെന്നലോട്: മഴക്കാലപൂര്‍വ്വ ആയുര്‍വേദ പ്രതിരോധ മരുന്ന് വിതരണവും കോവിഡാനന്തര പ്രശ്‌നങ്ങള്‍ക്കുള്ള പരിരക്ഷയും ഉള്‍പ്പെടുത്തി തരിയോട് ഗ്രാമ പഞ്ചായത്തും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ആയുര്‍സൗഖ്യം കാമ്പയിന് സമാപനം. കാമ്പയിന്‍ ചെന്നലോട് സഹൃദയാകര്‍ഷക വായനശാലയില്‍ തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂന നവീന്‍ മരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബീന റോബിന്‍സണ്‍ പദ്ധതി വിശദീകരണം നടത്തി. തരിയോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിച്ചും മരുന്ന് വിതരണം നടത്തിയുമാണ് ആയുര്‍സൗഖ്യം കാമ്പയിന്‍ നടത്തിയത്. വിവിധ ക്യാമ്പുകളില്‍ നൂറ് കണക്കിനാളുകള്‍ പങ്കാളികളായി. ജനങ്ങളുടെ ആരോഗ്യാവസ്ഥ തിരിച്ചു പിടിക്കൂക, രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിട്ടത്. തരിയോട് ആയുര്‍വ്വേദ ഡിസ്പന്‍സറി, തരിയോട് ട്രൈബല്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നീ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കി. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ കെ.സ്മിത, ഡോ. രേഖ, ആശാ വര്‍ക്കര്‍മാരായ ലിസ്സി എബി, അംബിക, ദേവസ്യ മുത്തോലിക്കല്‍, സാഹിറ അഷ്‌റഫ്, ഇ.എം സെബാസ്റ്റ്യന്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles