സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തൃശൂര്‍ ജില്ലാ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നൈപുണ്യവികസനത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ, യുവ കേരളം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ ഡ്രാഫ്ട്‌സ്മാന്‍, സിവില്‍ സ്ട്രക്ച്ചര്‍ എന്‍ജിനീയര്‍ എന്നീ കോഴ്‌സുകളിലേക്ക് ബിടെക് സിവില്‍, ഐ.ടി.ഐ സിവില്‍ എന്നിവയാണ് യോഗ്യത. എസ്.സി, എസ്.ടി, ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. തൃശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലെ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അതാത് മേഖലകളില്‍ നിയമനം നല്‍കും. തൃശൂരിലാണ് പരിശീലനം. താമസവും, ഭക്ഷണവും സൗജന്യം. ഫോണ്‍ :9288006404, 9288006425.

0Shares

Leave a Reply

Your email address will not be published.

Social profiles