കാട്ടാനയുടെ ആക്രമണം: കര്‍ഷകത്തൊഴിലാളിയുടെ തോളെല്ലു പൊട്ടി

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകത്തൊഴിലാളിയുടെ തോളെല്ലു പൊട്ടി. പൊഴുതന
സേട്ടുക്കുന്നിലെ ഷാജി മാത്യുവിനാണ്(50) തുമ്പിക്കൈയ്ക്കുള്ള അടിയേറ്റു ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തു എത്തിയ ആന തുരത്തുന്നതിനിടെയാണ് ആക്രമിച്ചത്. ആശുപത്രിയില്‍ പരിശോധനയിലാണ് തോളെല്ലു പൊട്ടിയെന്നു സ്ഥിരീകരിച്ചത്.
സേട്ടുകുന്നിലും സമീപങ്ങളിലും കാട്ടാനശല്യം രൂക്ഷമാണെന്നു പ്രദേശവാസികള്‍ പറഞ്ഞു. കാടിറങ്ങുന്ന ആനകള്‍ പകലും കൃഷിയിടങ്ങള്‍ മേച്ചില്‍പ്പുറമാക്കുകയാണ്. ഭീതിയിലാണ് നാട്ടുകാര്‍. കുട്ടികളെ കാല്‍നടയായി സ്‌കൂളില്‍ അയയ്ക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. സേട്ടുകുന്നില്‍ വലിയതോതില്‍ കൃഷിനാശവും ആനകള്‍ വരുത്തുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles