തകര്‍ന്ന് കുഴികള്‍ മാത്രമായി തലപ്പുഴ ബോയിസ് ടൗണ്‍ റോഡ്

കുഴികള്‍ നിറഞ്ഞ തലപ്പുഴ ബോയിസ് ടൗണ്‍ റോഡ്

തലപ്പുഴ: മഴക്കാലമായതോടെ തകര്‍ന്ന് കുണ്ടും കുഴിയുമായി മാനന്തവാടി തലപ്പുഴ ബോയിസ് ടൗണ്‍ റോഡ്. റോഡില്‍ തവിഞ്ഞാല്‍ നാല്‍പ്പത്തിമൂന്നാം മൈല്‍ ഭാഗത്ത് വന്‍ ഗര്‍ത്തം രൂപപ്പെട്ട് അപകടങ്ങള്‍ നിത്യസംഭവമാകുന്നു. റോഡ് പൊട്ടിപൊളിഞ്ഞതിന് പുറമെ റോഡരികിലെ കാടും യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകട ഭീഷണി ഉയര്‍ത്തുകയാണ്. മഴ ശക്തമായതോടെ കുഴികളില്‍ വെള്ളം നിറഞ്ഞ് വാഹനങ്ങള്‍ കുഴിയിലകപ്പെടുന്നത് പതിവാകുകയാണ്. റോഡരികിലെ കാടുകള്‍ വെട്ടാത്തതും അപകടങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. മഴയ്ക്ക് മുന്‍പേ പൊതുമരാമത്ത് അധികൃതര്‍ കാടുകള്‍ വെട്ടാത്തതിനാല്‍ ബോയിസ് ടൗണ്‍ വരെ റോഡിന്റെ ഇരുഭാഗങ്ങളും കാട് മൂടിയ നിലയിലാണ്. കാടുകള്‍ വെട്ടിമാറ്റി അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം പലതവണ ആവര്‍ത്തിച്ചിട്ടും നടപടിയുണ്ടാവില്ലെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles