മീനങ്ങാടി എല്‍പി സ്‌കൂളില്‍ ഡ്രസ് ബാങ്ക് തുടങ്ങി

മീനങ്ങാടി ഗവ.എല്‍പി സ്‌കൂളിലെ ഡ്രസ് ബാങ്കിലേക്കു കുട്ടികള്‍ വസ്ത്രങ്ങള്‍ സംഭാവന ചെയ്യുന്നു.

മീനങ്ങാടി: ഗവ.എല്‍പി സ്‌കൂളില്‍ നല്ലപാഠം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌നേഹക്കുപ്പായം എന്ന പേരില്‍ ഡ്രസ് ബാങ്ക് തുടങ്ങി. ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍ കുട്ടികളുടെ വീടുകളില്‍നിന്നു ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനാണ് ഡ്രസ് ബാങ്ക് ആരംഭിച്ചത്.പ്രധാനാധ്യാപകന്‍ ഷിനോജ് മാത്യു, പിടിഎ പ്രസിഡന്റ് സി.ആര്‍. ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.

0Shares

Leave a Reply

Your email address will not be published.

Social profiles