തൃക്കൈപ്പറ്റ ഗവ.ഹൈസ്‌കൂളില്‍ വിജയോത്സവം നടത്തി

തൃക്കൈപ്പറ്റ ഗവ.ഹൈസ്‌കൂളില്‍ ‘വിജയോത്സവം-2022’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

തൃക്കൈപ്പറ്റ: ഗവ.ഹൈസ്‌കൂളില്‍ ‘വിജയോത്സവം-2022′ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍പഠനത്തില്‍ വിജയം നിലനിര്‍ത്തുന്നതിനൊപ്പം സമൂഹത്തോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുള്ള വ്യക്തിത്വങ്ങളുടെ ഉടമകളായി തീരണമെന്നു അദ്ദേഹം വിദ്യാര്‍ഥികളോടു ആഹ്വാനം ചെയ്തു.’എന്റെനാട് തൃക്കൈപ്പറ്റ’ വാട്‌സ്ആപ്പ് കൂട്ടായ്മ വിജയികള്‍ക്ക് നല്‍കാന്‍ സ്‌കൂളിന് കൈമാറിയ മെമെന്റോകള്‍, പിടിഎയുടെ മെഡലുകള്‍, ഇ. മോഹന്‍ദാസ് സ്മാരക എന്‍ഡോവ്‌മെന്റ് എന്നിവയുടെ വിതരണം, ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ വിദ്യാലയത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എന്നിവയും അദ്ദേഹം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം അരുണ്‍ദേവ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങളായ സി. ശ്രീജു, രാധാമണി, പിടിഎ പ്രസിഡന്റ് അനൂപ്, ഇ.എം. രാജീവ്, ബെന്നി വട്ടപ്പറമ്പില്‍, എ.ബി. വിനോദന്‍, അനുഷ, ഹെഡ്മിസ്ട്രസ് എ.ജി. ഷൈലജ, വിദ്യാര്‍ഥികളായ സൂര്യകിരണ്‍, ശ്രുതി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles