മണ്ണ് നീക്കത്തിനു തൊഴിലുറപ്പുകാരെ നിയോഗിക്കണമെന്ന്

കല്‍പ്പറ്റ: തീവ്ര മഴയില്‍ വീടുകളുടെ ചുറ്റുപാടുകളില്‍ അപകടകരമായ രീതിയില്‍ ഇടിഞ്ഞ മണ്ണ് നീക്കം ചെയ്യുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കുന്നതിനു പഞ്ചായത്തുകളെ അധികാരപ്പെടുത്തണമെന്നു ദുരന്ത നിവാരണ അവലോകന യോഗത്തില്‍ ടി. സിദ്ദിഖ് എംഎല്‍എ ആവശ്യപ്പെട്ടു.
ചോര്‍ന്നൊലിക്കുന്ന വീടുകള്‍ക്ക് ആവശ്യാനുസരണം ടാര്‍പോളിന്‍ ഷീറ്റുകള്‍ വിതരണം ചെയ്യുന്നതിനു നടപടികള്‍ സ്വീകരിക്കണം. തുരുത്തുകളില്‍ ഒറ്റപ്പെട്ട ആളുകള്‍ക്ക് ഭക്ഷണസാധനങ്ങളും മരുന്നും എത്തിക്കണം. പ്രളയത്തില്‍ തകര്‍ന്ന മുഴുവന്‍ റോഡുകളും അടിയന്തരമായി സഞ്ചാരയോഗ്യമാക്കണം. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും കൃഷി നശിച്ചവര്‍ക്കും അടിയന്തര സഹായം നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles