കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പറ്റ: പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കണിയാമ്പറ്റ ചിത്രമൂലയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ജി.എം.ആര്‍.എസില്‍ നിലവിലുള്ള കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 23ന് രാവിലെ 11ന് കല്‍പറ്റ ജി.എം.ആര്‍.എസില്‍ നടക്കും. സ്ഥാപനത്തില്‍ താമസിച്ചു ജോലിചെയ്യണം. എസ്.എസ് എല്‍.സി പാസ്സ്, പ്ലസ്ടു പാസ്സ് (ടെക്‌നിക്കല്‍), ഉചിതമായ ട്രേഡിലെ എഞ്ചിനീയറിംഗ് പരീക്ഷയിലെ സര്‍ട്ടിഫിക്കറ്റ്/അനുയോജ്യമായ ട്രേഡിലെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് യോഗ്യതയുളളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04936284818.

0Shares

Leave a Reply

Your email address will not be published.

Social profiles