കാലവര്‍ഷം: വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാണം-മന്ത്രി എ.കെ. ശശീന്ദ്രന്‍

കല്‍പറ്റ: കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ വകുപ്പുകളുടെയും ഏകോപനവും പങ്കാളിത്തവും ഉറപ്പാക്കാന്‍ ജില്ലയുടെ ചുമതലയുള്ള വനം- വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനം ചെയ്തു. ഓണ്‍ലൈനിലാണ് മന്ത്രിയും ടി.സിദ്ദിഖ് എം.എല്‍.എയും യോഗത്തില്‍ പങ്കെടുത്തത്. ദുരിതാശ്വാസ ക്യാമ്പുകളിലെ ആരോഗ്യ ജാഗ്രത, ശുദ്ധജല ലഭ്യത, കോളനികളില്‍നിന്നു മാറ്റിത്താമസിപ്പിച്ചവര്‍ക്ക് പ്രത്യേക കരുതല്‍, തകരറായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കല്‍, റോഡ് തടസങ്ങള്‍ നീക്കല്‍, അപകടരമായ മരങ്ങള്‍ മുറിച്ചുമാറ്റല്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles