വയനാട്ടില്‍ പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീം രൂപീകരിച്ചു

പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീം മാനന്തവാടിയില്‍ പാര്‍ട്ടി പ്രസിഡന്റ് എസ്.മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: വയനാട്ടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീം രൂപീകരിച്ചു. ദുരന്തമുഖങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനു പരിശീലനം ലഭിച്ചവരാണ് ടീമിലുള്ളത്. ടീം ഉദ്ഘാടനം ഗ്രീന്‍സ് ഓഡിറ്റോറിയത്തില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എസ്.മുനീര്‍ നിര്‍വഹിച്ചു. സെക്രട്ടറി എം.ടി.സജീര്‍ അധ്യക്ഷത വഹിച്ചു. തുര്‍ക്കി ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകരെയും താലിപ്പാറ പുഴയില്‍ അകപ്പെട്ട നാലു കുട്ടികളെ രക്ഷിച്ച മൊയ്തു ഹാജിയേയും ആദരിച്ചു. കെ.എസ്.സകരിയ്യ സ്വാഗതവും നൗഫല്‍ പേര്യ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles