ആദിവാസി കുടുംബങ്ങള്‍ക്ക് ടാര്‍പോളിന്‍ ഷീറ്റുകള്‍ നല്‍കി

ഇരുളം-മരിയനാട് കയ്യേറ്റ സമരഭൂമിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ജനതാദള്‍-(എസ്)ന്റെ നേതൃത്വത്തില്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ വിതരണം ചെയ്യുന്നു.

പുല്‍പള്ളി: ശക്തമായ കാറ്റിലും മഴയിലും, കാട്ടാനയുടെ ആക്രമണത്തിലും കുടിലുകള്‍ നഷ്ടപ്പെട്ട ഇരുളം-മരിയനാട് കയ്യേറ്റ സമരഭൂമിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട 80-ഓളം കുടുംബങ്ങള്‍ക്ക് ജനതാദള്‍-എസ് കുടില്‍ മേയുന്നതിന് ആവശ്യമായ ടാര്‍പോളിന്‍ ഷീറ്റുകള്‍ വിതരണം ചെയ്തു.
ജനതാദള്‍-എസ് ജില്ലാ വൈസ് പ്രസിഡന്റ് ഏ.ജെ കുര്യന്‍, ജില്ലാ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട്, ജനതാദള്‍ ദളിത് പ്രസിഡന്റ് കെ. കുമാരന്‍, രാജന്‍ ഇരുളം എന്നിവര്‍ നേതൃത്വം നല്‍കി. സമരഭൂമിയില്‍ താമസിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ഭൂമി അളന്ന് തിട്ടപ്പെടുത്തി കൈവശരേഖ അടിയന്തരമായി നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles