![](https://keralacorrespondent.com/wp-content/uploads/2022/07/wyd-19-sam.jpg)
കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡില്‍ സിപിഐ(എംഎല്), ടിയുസിഐ ധര്‍ണ സിപിഐ(എംഎല്) ജില്ലാ സെക്രട്ടറി സാം പി. മാത്യു ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: സിപിഐ(എംഎല്), ടിയുസിഐ ജില്ലാ കമ്മിറ്റികളൂടെ നേതൃത്വത്തില്‍ പുതിയ സ്റ്റാന്‍ഡില്‍ ധര്‍ണ നടത്തി. ജനാധിപത്യ കശാപ്പ് അവസാനിപ്പിക്കുക, ഭരണകൂട ഭീകരത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സിപിഐ(എംഎല്) ജില്ലാ സെക്രട്ടറി സാം പി. മാത്യൂ ഉദ്ഘാടനം ചെയ്തു. ടിയുസിഐ ജില്ലാ പ്രസിഡന്റ് ആര്. വേല്മുരുകന് അധ്യക്ഷത വഹിച്ചു. ഒ.പി. ചന്ദ്രമോഹനന്, കെ. ബാലകൃഷ്ണ ന്, പി.വി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.