രാത്രി സര്‍വ്വീസുകള്‍ കുറവ്; യാത്രക്കാര്‍ ദുരിതത്തില്‍

ഇന്നലെ രാത്രി കല്‍പറ്റ അനന്തവീരക്ക് ബസ് സറ്റാന്റിന് മുന്നില്‍ ബസ് കാത്തു നില്‍ക്കുന്നവരുടെ തിരക്ക്

കല്‍പറ്റ: കല്‍പറ്റ ടൗണില്‍ നിന്ന് രാത്രി സര്‍വ്വീസുകള്‍ കുറഞ്ഞതോടെ യാത്രക്കാര്‍ ദുരിത്തില്‍. സന്ധ്യ കഴിയുന്നതോടെ പ്രൈവറ്റ് ബസുകള്‍ സര്‍വ്വീസ് നിര്‍ത്തുന്നതിന് പിന്നാലെ കെ.എസ്.ആര്‍.ടി.സി ബസ്സുകളും കുറഞ്ഞതോടെയാണ് മഴക്കാലത്ത് യാത്രക്കാരുടെ കാത്തിരിപ്പ് നീളുന്നത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഭാഗങ്ങളിലേക്ക് മണിക്കൂറുകളുടെ ഇടവേളയിലാണ് ബസ്സുകളെത്തുന്നത്. കെ.എസ്.ആര്‍.ടി.സി രാത്രി സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് കാരണം. ചെറിയ ദൂര യാത്രക്കാര്‍ നിലവില്‍ ഓട്ടോകളെയാണ് ആശ്രയിക്കുന്നത്. ഡീസല്‍ പ്രതിസന്ധിയുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് കുറക്കുന്നതെന്നാണ് വിലയിരുത്തല്‍. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ ജോലി കഴിഞ്ഞെത്തുന്നവര്‍ക്കടക്കം മണിക്കൂറുകളാണ് കല്‍പറ്റ ബസ്റ്റാന്റില്‍ കാത്തുനില്‍ക്കേണ്ടിവരുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles