മെഗാ മെഡിക്കല്‍ ക്യാമ്പ് 24ന്

കമ്പളക്കാട്: ലയണ്‍സ് ക്ലബ്ബിന്റെയും മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂലൈ 24ന് കമ്പളക്കാട് ടൗണില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. കമ്പളക്കാട്-പള്ളിക്കുന്ന് റോഡില്‍ വിജയ ഏജന്‍സീസിന്റെ പുതിയ കെട്ടിടത്തില്‍ രാവിലെ 10 മണി മുതലാണ് ക്യാമ്പ്. കമ്പളക്കാട് എസ്.ഐ വി.വി അജീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, ചര്‍മ്മരോഗം, ഹൃദ്രോഗം, ഗര്‍ഭാശയരോഗങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമാണ് ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത്. കമ്പളക്കാട് കേരള ബാങ്കിന് സമീപത്തുള്ള ലയണ്‍സ് ക്ലബ്ബ് ഓഫിസിലും കമ്പളക്കാട് ടൗണിലെ ഇംഗ്ലീഷ് മരുന്ന് കടകളിലും, ചുണ്ടക്കര വയനാട് സ്‌പൈസസ്, പള്ളിക്കുന്ന് മെഡിക്കല്‍സ്, വെണ്ണിയോട് വിജയ മെഡിക്കല്‍സ്, വെണ്ണിയോട് റേഷന്‍ ഷോപ്പ് എന്നിവിടങ്ങളിലും ക്യാമ്പിലേക്കുള്ള മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രസിഡന്റ് ജോബിന്‍ പാറപ്പുറം ചെയര്‍മാനായും, സജി വടക്കേല്‍ ജനറല്‍ കണ്‍വീനര്‍ ആയും സംഘാടകസമിതി രൂപീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447004334, 9495478675, 9946354949.

0Shares

Leave a Reply

Your email address will not be published.

Social profiles