പാടിവയല്‍ കരടിവളവില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു

പാടിവയല്‍-വടുവഞ്ചാല്‍ റോഡില്‍ കരടിവളവില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടപ്പോള്‍.

പാടിവയല്‍: പാടിവയല്‍-വടുവഞ്ചാല്‍ റോഡില്‍ കരടിവളവില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം പാടിവയലിലും വന്‍മരം വീണിരുന്നു. പി.ഡബ്ല്യു.ഡി നമ്പറിട്ട മരങ്ങളാണ് വീഴുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളടക്കം നിരവധിപേര്‍ ഭീതിയോടെയാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്.
എത്രയുംവേഗത്തില്‍ അപകടഭീഷണിയുയര്‍ത്തി നില്‍ക്കുന്ന ഇത്തരം മരങ്ങള്‍ മുറിച്ചുനീക്കണമെന്നാണ് യാത്രക്കാരും, നാട്ടുകാരും ആവശ്യപ്പെടുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles