തരിയോട് ഫോറസ്റ്റ് ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

തരിയോട് ഫോറസ്റ്റ് ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു

തരിയോട്: കാട്ടാനശല്യത്തിനു പരിഹാരം തേടി ഫോറസ്റ്റ് ഓഫീസ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. പഞ്ചായത്തിലെ പത്താംമൈല്‍, എട്ടാംമൈല്‍, പാറത്തോട് പ്രദേശങ്ങളില്‍ കാട്ടാനശല്യം വര്‍ധിച്ച പശ്ചാത്തലത്തിലായിരുന്നു സമരം. ടി. സിദ്ദീഖ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു എന്നിവര്‍ ഡിഎഫ്ഒയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം അവസാനിപ്പിച്ചത്. കാട്ടാനശല്യം തടയുന്നതിനു ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്നു റേഞ്ച് ഓഫീസര്‍ ഉറപ്പുനല്‍കി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റത്തില്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷിന്റോ സ്‌കറിയ അധ്യക്ഷത വഹിച്ചു. ശിഹാബ് കളത്തില്‍, ജസ്റ്റിന്‍ മണലില്‍, ജോഷ്വ വേങ്ങച്ചുവട്ടില്‍, റാഷി മുഹമ്മദ്, കിരണ്‍, എം.ടി. മന്‍സൂര്‍, ജോബിന്‍ മുതിരക്കലയില്‍, ജോ മാത്യൂസ് കറുത്തേടത്ത്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി വട്ടത്തറ, നാലാം വാര്‍ഡ് അംഗം ചന്ദ്രന്‍ മടത്തുവയല്‍, ഏബ്രഹാം മാത്യു, സണ്ണി മുത്തങ്ങാപറമ്പില്‍, ജിന്‍സി സണ്ണി, സിബി എനപ്പള്ളിയില്‍, ജോര്‍ജ് തറപ്പില്‍, ഷാജി മോന്‍ ജേക്കബ്, ജെയിന്‍ കൊച്ചുമലയില്‍, ബിജു കിഴക്കേടത്ത്, ബേബി വട്ടുകുളം, കെ. ജോണി, കുഞ്ഞേട്ടന്‍ ചക്കാലയില്‍, എം. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles