വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക്
മിസ്റ്റി ഹൈറ്റ്‌സ് ഫോറസ്റ്റ് കോട്ടേജ് ഒരുക്കി വനംവകുപ്പ്

മിസ്റ്റി ഹൈറ്റ്‌സ് ഫോറസ്റ്റ് കോട്ടേജ്.

കല്‍പ്പറ്റ: വയനാട്ടിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി മിസ്റ്റി ഹൈറ്റ്സ് ഫോറസ്റ്റ് കോട്ടേജില്‍ വിശ്രമിക്കാം. വിനോദ സഞ്ചാരികള്‍ക്കായി വനം വകുപ്പിന്റെ സൗത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസാണ്, വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ലക്കിടിയില്‍ മിസ്റ്റി ഹൈറ്റ്സ് കോട്ടേജ് ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ മിസ്റ്റി ഹൈറ്റ്സ് ഫോറസ്റ്റ് കോട്ടേജിലെ ആധുനിക സൗകര്യങ്ങളോട് കൂടിയ 3 റൂമുകളാണ് സഞ്ചാരികള്‍ക്കായി സജ്ജീകരിച്ചിട്ടുള്ളത്. പൂക്കോട് തടാകവും, എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമവും കണ്ട് അസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ അനുയോജ്യമായ ഒരിടം കൂടിയാണ് മിസ്റ്റി ഹൈറ്റ്സ് ഫോറസ്റ്റ് കോട്ടേജ്. ഒരു റൂമില്‍ ഒരു കുടുംബത്തിന് (രണ്ട് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കും) താമസിക്കാന്‍ ആവശ്യമായ സൗകര്യമാണ് സജ്ജീകരിച്ചിട്ടുള്ളത്. 2500 രൂപയും ജി.എസ്.ടിയുമാണ് (പ്രഭാത ഭക്ഷണമുള്‍പ്പടെ) ഒരു ദിവസത്തെ വാടക. ഫോറസ്റ്റ് ഡവലപ്പ്മെന്റ് ഏജന്‍സിക്കാണ് ഫോറസ്റ്റ് കോട്ടേജിന്റെ ചുമതല. ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റിന്റെ സമീപമാണ് മിസ്റ്റി ഹൈറ്റ്‌സ് ഫോറസ്റ്റ് കോട്ടേജ് സ്ഥിതി ചെയ്യുന്നത്. ബുക്കിംഗിന് (പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ) ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 8547602721.

0Shares

Leave a Reply

Your email address will not be published.

Social profiles