കോട്ടത്തറയില്‍ ഏകപാത്ര നാടകങ്ങള്‍ക്ക് തുടക്കമായി

കേരള സംഗീത നാടക അക്കാദമിയുടെ ഏകപാത്ര നാടകോത്സവം വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു.

കോട്ടത്തറ: നാടകാവതരണം ജനാധിപത്യ പ്രക്രിയയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനവും, ജനങ്ങള്‍ക്കിടയില്‍ നടത്തുന്ന പാര്‍ലമെന്ററി പ്രവര്‍ത്തനവുമാണെന്ന് സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പാട്ടില്‍ അഭിപ്രായപ്പെട്ടു. സംഗീത നാടക അക്കാദമിയും, കല്‍പ്പറ്റ നേതി ഫിലിം സൊസെറ്റിയും, കോട്ടത്തറ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് കോട്ടത്തറയില്‍ അരങ്ങേറുന്ന ഏകപാത്ര നാടകമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് ‘അച്ഛന്‍ എന്ന അച്ചു തണ്ട്, ‘ഉണ്ണിയപ്പം’ തുടങ്ങിയ രണ്ട് ഏകപാത്ര നാടകങ്ങളും അരങ്ങേറി. ജൂലൈ 16 മുതല്‍ 20 വരെ കോട്ടത്തറ നായനാര്‍ കമ്യൂണിറ്റി ഹാളില്‍ വൈകിട്ട് 6.30നാണ് നാടകങ്ങള്‍ നടക്കുന്നത്. ചടങ്ങില്‍ കോട്ടത്തറ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെനിഷ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കമ്മറ്റി മെമ്പര്‍ എം. ബാലഗോപാലന്‍, നീതി ഫിലിം സൊസൈറ്റി പ്രസിഡണ്ട് സി.കെ സതീഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് പാറപ്പുറം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എം. മധു, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി. സുരേഷ്, നാടകമേള ജനറല്‍ കണ്‍വീനര്‍വേലായുധന്‍, ചീഫ് കോര്‍ഡിനേറ്റര്‍ സി.ആര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles