എസ്എസ്എഫ് വൈത്തിരി സെക്ടര്‍ സാഹിത്യോത്സവം

എസ്എസ്എഫ് വൈത്തിരി സെക്ടര്‍ സാഹിത്യോത്സവത്തിനു എസ്‌വൈഎസ്ജില്ലാ പ്രസിഡന്റ് മുഹമ്മദലി സഖാഫി പുറ്റാട് പതാക ഉയര്‍ത്തുന്നു.

എസ്എസ്എഫ് വൈത്തിരി സെക്ടര്‍ സാഹിത്യോത്സവം
വൈത്തിരി:എസ്എസ്എഫ് സെക്ടര്‍ ദ്വിദിന സാഹിത്യോത്സവം ഇന്നു സമാപിക്കും. ചുണ്ടത്തോട്ടത്തില്‍ ഇന്നലെ ആരംഭിച്ച പരിപാടിയില്‍ നാലു യുണിറ്റുകളില്‍നിന്നുള്ള 200 പേരാണ് മാറ്റുരയ്ക്കുന്നത്. നാലു വേദികളിലായി 80 ഇനങ്ങളിലാണ് മത്സരം. എസ്‌വൈഎസ്ജില്ലാ പ്രസിഡന്റ് മുഹമ്മദലി സഖാഫി പുറ്റാട് പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ സഖാഫി, അസ്ഹര്‍ മുസ്‌ലിയാര്‍,അബൂബക്കര്‍ അദനി, അസ്‌ലം അദനി വൈത്തിരി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles