ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും; കെ.പി.എസ്.ടി.എ

കെ.പി.എസ്.ടി.എ വനിതാ പഠന ക്യാമ്പ് ശീജിത്ത് ശിവരാമന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജൂലൈ 23ന് ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വനിതാ പഠന ക്യാമ്പ് ആവശ്യപ്പെട്ടു. ശ്രീജിത്ത് ശിവരാമന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളില്‍ സംസ്ഥാന കമ്മറ്റി അംഗം പി. സുജു മേരി, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റി അംഗം പി. സുരേഷ് ബാബു എന്നിവര്‍ ക്ലാസെടുത്തു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.എ ദേവകി, ജില്ലാ സെക്രട്ടറി വില്‍സണ്‍ തോമസ് എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് ജില്ലാ വനിത സബ് കമ്മറ്റി കണ്‍വീനര്‍ എം.വി. സമിത, ജില്ലാ പ്രസിഡണ്ട് എ.ഇ. സതീഷ് ബാബു, എ. അജയകുമാര്‍, എ.കെ. സുകുമാരി, ബിനു മോള്‍ ജോസ്, ജാസ്മിന്‍ തോമസ്, ജി.സി. വനജ, വി.എസ്. രശ്മി എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles