ബീവറേജസ് തൊഴിലാളികളുടെ പണിമുടക്ക് വിജയിപ്പിക്കണം

കല്‍പ്പറ്റ: ബിവറേജസ് കോര്‍പറേഷനില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുക, മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കണമെന്ന് ബിവറേജസ് കോര്‍പറേഷന്‍ ഐഎന്‍ടിയുസി കോഓര്‍ഡിനേഷന്‍ കമ്മിറ്റി തൊഴിലാളികളോട് അഭ്യര്‍ഥിച്ചു. 20 മുതലാണ് പണിമുടക്ക്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് വര്‍ഷം മുമ്പ് നടപ്പിലാക്കിയ ശമ്പള പരിഷ്‌കരണം സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ബീവറേജസ് കോര്‍പറേഷനില്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഓവര്‍ ടൈം വേജസും ഒഴിവുദിന അധിക വേതനവും നടപ്പിലാക്കാനുള്ള ഹൈക്കോടതി വിധിയും പ്രാബല്യത്തിലായില്ല. അന്യായമായ സ്ഥലം മാറ്റങ്ങള്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പണിമുടക്ക്. കരിദിനാചരണം, ഹെഡ് ഓഫീസ് മാര്‍ച്ച്, സെക്രട്ടേറിയറ്റ് മാര്‍ച്ച് തുടങ്ങിയ സമരങ്ങള്‍ക്കുശേഷമാണ് തൊഴിലാളികള്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ജിജോ ജോസഫ്, പ്രഹ്ലാദന്‍, വി.ജി. അനീഷ്, പി. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles