കിണര്‍ ഇടിഞ്ഞു താഴ്ന്നു

കുളങ്ങര പുരക്കല്‍ കോളനിയില്‍ ഇടിഞ്ഞു താഴ്ന്ന കിണര്‍.

മാനന്തവാടി: പാലാക്കുളി ഡിവിഷനിലെ കുളങ്ങര പുരക്കല്‍ കോളനിയിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ഇന്ന് രാവിലെയാണ് സംഭവം. ഏകദേശം 18 അടിയോളം താഴ്ച്ചയുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഈ കിണറിനോട് ചേര്‍ന്നുള്ള മണ്ഡകമൂല കോളനിക്കാര്‍ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയുടെ മറ്റൊരു വലിയ കിണറും ഈ കിണര്‍ ഇടിഞ്ഞതോടെ അപകടാവസ്ഥയിലാകുമോ എന്ന ആശങ്കയിലാണിപ്പോള്‍ ഇവിടത്തുകാര്‍.

0Shares

Leave a Reply

Your email address will not be published.

Social profiles