എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം;
കലാകാരന്മാര്‍ക്ക് അവസരം സൃഷ്ടിക്കണം

കേണിച്ചിറ: എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ എല്ലാ വിഭാഗം കലാകാരന്മാര്‍ക്കും കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം സൃഷ്ടിക്കണമെന്ന് മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ കേണിച്ചിറ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.വി. സ്റ്റാനി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.എസ് ജോസഫ് അധ്യക്ഷത വഹിച്ചു. ഹ്രസ്വചിത്ര അഭിനേതാവ് വികാസ് ദിവാകരനെ അനുമോദിച്ചു.
ജില്ലാ സെക്രട്ടറി എ.കെ പ്രമോദ്, വിശാലാക്ഷി ചന്ദ്രന്‍, ടി.ഐ ജയിംസ്, സുനോയി മാത്യു, പി.വൈ കുര്യാക്കോസ്, എം.എസ് ഷിംജിത്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പ്രസിഡണ്ട് കെ.എസ് ജോസഫ്, വൈസ് പ്രസിഡന്റുമാര്‍ കെ.എന്‍ രവിചന്ദ്രന്‍, കെ.എന്‍ ഹരിദാസന്‍, സെക്രട്ടറി സുനോയി കെ. മാത്യു, ജോയിന്റ് സെക്രട്ടറിമാര്‍ എം.എസ് ഷിംജിത്ത്, പി.വൈ കുര്യാക്കോസ്, ട്രഷറര്‍ വി.കെ. നാരായണന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles