യുവജന കമ്മീഷന്‍ കോ-ഓര്‍ഡിനേറ്റര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കല്‍പറ്റ: കേരള സംസ്ഥാന യുവജന കമ്മീഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 22ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കും. 2022-23 ലെ വിവിധ പദ്ധതികള്‍ക്കായി കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനനാണ് ഇന്റര്‍വ്യൂ. രാവിലെ 11.00 മണി മുതല്‍ 04.00 മണിവരെയാണ് അഭിമുഖം. ജില്ലാ കോ- ഓര്‍ഡിനേറ്റര്‍മാര്‍ (4 എണ്ണം, ഓണറേറിയം: 6000): മദ്യം, മയക്കുമരുന്ന്, റാഗിംഗ്, സൈബര്‍കുറ്റകൃത്യങ്ങള്‍, തീവ്രവാദം എന്നിവയ്‌ക്കെതിരേയും, റോഡു സുരക്ഷ, മാനസിക ആരോഗ്യം, ഭരണഘടനാ വിദ്യാഭ്യാസം, പരിസ്ഥിതി പുനരുദ്ധാരണം എന്നിവ സംബന്ധിച്ചുള്ള ബോധവത്ക്കരണ പരിപാടികള്‍ യുവജനങ്ങള്‍ക്ക് പ്രാതിനിധ്യമുള്ള മേഖലകളില്‍ നടത്തുന്നതിനും, ദൈനംദിനം വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ കാരണം നിരവധി യുവാക്കളുടെ ജീവന്‍ നിരത്തുകളില്‍ പൊലിയുന്നതും, വര്‍ദ്ധിച്ചു വരുന്ന വിവാഹ മോചനങ്ങളും കണക്കിലെടുത്ത് യഥാക്രമം റോഡു സുരക്ഷ, മാനസിക ആരോഗ്യം എന്നിവ സംബന്ധിച്ചും ബോധവത്ക്കരണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ഒഴിവുള്ള ജില്ലകളായ എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലേയ്ക്ക് 4 ജില്ലാ കോ-ഓഡിനേറ്റര്‍മാരെയും തെരഞ്ഞെടുക്കുന്നു. ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ അപേക്ഷിക്കുന്നതിനുള്ള യോഗ്യത പ്ലസ്ടുവും, പ്രായപരിധി വയസ്സ് 18നും – 40നും മദ്ധ്യേയുമാണ്. പ്രസ്തുത മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ഗ്രീന്‍ യൂത്ത് (മാലിന്യ നിര്‍മ്മാര്‍ജ്ജനം) ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ (3 എണ്ണം: ഓണറേറിയം. 6,000): പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, കൃഷിയുമായി ബന്ധപ്പെട്ട തൊഴിലിനെക്കുറിച്ച് പരിഹാരം കണ്ടെത്തല്‍ ഗ്രീന്‍ സോണ്‍ പദ്ധതി ആവിഷ്‌ക്കരിക്കല്‍ യുവകര്‍ഷകരെ കണ്ടെത്തുന്നതിനും കാര്‍ഷിക സംരംഭങ്ങളിലേക്ക് കൊണ്ടുവരുന്നതിനും എന്നിവയ്ക്കു വേണ്ടിയും ഒഴിവുള്ള ജില്ലകളായ മലപ്പുറം, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലേയ്ക്ക് 3 ഗ്രീന്‍ യൂത്ത് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. ഗ്രീന്‍ യൂത്ത് ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ അപേക്ഷിക്കുന്നതിനുള്ള യോഗ്യത പ്ലസ് ടുവും, പ്രായപരിധി വയസ്സ് 18 നും – 40 നും മദ്ധ്യേയുമാണ്. പ്രസ്തുത മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷ ഫോറം കമ്മീഷന്റെ  www.ksyc.kerala.gov.in  എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, അപേക്ഷകരുടെ ഫോട്ടോ, എന്നിവയുമായി 22ന് രാവിലെ 10.00 മണിയ്ക്ക് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തേണ്ടതാണ്. അപൂര്‍ണ്ണ അപേക്ഷകള്‍ സ്വീകരിക്കില്ല.

0Shares

Leave a Reply

Your email address will not be published.

Social profiles