ഡിവൈഎഫ്‌ഐ ഫ്രീഡം സ്ട്രീറ്റ്: സംഘാടക സമിതി രൂപീകരിച്ചു

കല്‍പ്പറ്റ: ഓഗസ്റ്റ് 15നു ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്തു നടത്തുന്ന ഫ്രീഡം സ്ട്രീറ്റിന്റെ വിജയത്തിനു സംഘാടക സമിതി രൂപീകരിച്ചു. ഇതിനായി ചേര്‍ന്ന യോഗം സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. റഫീഖ്, കെ. സുഗതന്‍, വി. ഹാരിസ്, കെ.ആര്‍. ജിതിന്‍, പി. ജംഷിദ് എന്നിവര്‍ പ്രസംഗിച്ചു. സി. ഷംസുദ്ദീന്‍ സ്വാഗതവും അര്‍ജുന്‍ ഗോപാല്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി
വി. ഹാരിസ്(ചെയര്‍മാന്‍), സി. ഷംസുദ്ദീന്‍(കണ്‍വീനര്‍), അര്‍ജുന്‍ ഗോപാല്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles