മഴ: ജാഗ്രതാ മുന്നറിയിപ്പ്

കല്‍പറ്റ: ജില്ലയില്‍ വരും ദിവസങ്ങളില്‍ അതീതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ ജില്ലാ പോലിസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ജില്ലാ പോലീസ് ഓഫീസ് കേന്ദ്രികരിച്ചു 24 മണിക്കൂറും കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കും. പോലിസ് സഹായത്തിനായി പൊതുജനങ്ങള്‍ക്ക് 04936-202521, 9497980833 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ പൊലീസ് ചീഫ് അറിയിച്ചു. മണ്ണിടിച്ചില്‍ ഭീഷണി ഉള്‍പ്പെടെയുള്ള ദുരന്തസാധ്യതയുള്ളതിനാല്‍ മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക. കനത്ത മഴയെ തുടര്‍ന്ന് ജലാശയങ്ങളില്‍ പെട്ടെന്ന് വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഇടിമിന്നല്‍ സാധ്യത കൂടി നിലനില്‍ക്കുന്നതിനാല്‍ തുറസ്സായ സ്ഥലത്ത് നില്‍ക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ജില്ലാ പൊലീസ് കണ്‍ട്രോള്‍ റൂം – 04936 22521, 9497980833 (ജില്ലാ പൊലീസ് ഓഫീസ് കേന്ദ്രികരിച്ചു 24 മണിക്കൂറും കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കും).
ജില്ലാതല കണ്‍ട്രോള്‍ റൂം – 04936 204151 , 8078409770, 9526804151
സുല്‍ത്താന്‍ ബത്തേരി താലൂക്ക് – 04936 223355
മാനന്തവാടി താലൂക്ക് – 04935 – 241111
വൈത്തിരി താലൂക്ക് – 04396 256100
ടോള്‍ ഫ്രീ നമ്പര്‍ 1077, 112

0Shares

Leave a Reply

Your email address will not be published.

Social profiles